തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ചിമ്പു കമൽഹാസ്സനോടൊപ്പം അഭിനയിച്ച് ജൂൺ 5-ന് റിലീസാകാനിരിക്കുന്ന ചിത്രമാണ് 'തഗ് ലൈഫ്'. മണിരത്നം സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിനെ തുടർന്ന് 'പാർക്കിംഗ്' എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്ത രാംകുമാർ ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന തന്റെ 49-ാമത്തെ ചിത്രത്തിലാണ് ചിമ്പു അഭിനയിക്കാനിരിക്കുന്നത്. അതുപോലെ 'അമരൻ' എന്ന സൂപ്പർഹിറ്റ് ചിത്രം നൽകിയ രാജ്കുമാർ പെരിയസാമി, വമ്പൻ വിജയമായ 'ഡ്രാഗൺ' എന്ന ചിത്രം സംവിധാനം ചെയ്ത അശ്വത് മാരിമുത്തു എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രങ്ങളിൽ അഭിനയിക്കാനും ചിമ്പു കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. ......
അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് സിനിമയിൽ പരിചിതനായ മുതിർന്ന നടൻ രാജേഷ് 75 വയസ്സിൽ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് അദ്ദേഹം മരണമടഞ്ഞതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലായി 150-ലധികം സിനിമകളിൽ രാജേഷ് അഭിനയിച്ചു. ......
നല്ലൊരു മലയാളി പെൺകുട്ടിയെ കണ്ടെത്തി കല്യാണം കഴിക്കാനായാൽ കേരളത്തിൽ ജീവിക്കാനാണ് ആഗ്രഹമെന്ന് കിലി പോൾ. മലയാള ഗാനങ്ങളുടെ ലിപ്സിങ്ക് വീഡിയോകളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ടാർസാനിയൻ പൗരൻ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയപ്പോഴാണ് തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. ......
രാവണനാണ് നമ്മുടെ നായകനെന്ന് റാപ്പർ വേടൻ. നമുക്ക് രാമനെ അറിയില്ലെന്നും വേടൻ പറയുന്നു.......
തമിഴിൽ റിലീസായി സൂപ്പർഹിറ്റായ ചിത്രമാണ് '96'. വിജയ്സേതുപതിയും, തൃഷയും - കഥാനായകനും, കഥാനായകിയുമായി അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് പ്രേം കുമാറാണ്. ......
പ്രഭാസിന്റെ പുതിയ ചിത്രമായ 'സ്പിരിറ്റി'ൽ നിന്ന് ബോളിവുഡ് താരം ദീപിക പദുക്കോൺ പിന്മാറി എന്നുള്ള വാർത്ത ഇന്നലെ നൽകിയിരുന്നു. ഇതിനെ തുടർന്ന് അറ്റ്ലി സംവിധാനം ചെയ്യുന്ന, അല്ലു അർജുൻ നായകനാകുന്ന ചിത്രത്തിൽ ദീപിക പദുക്കോണിനെ അഭിനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ് എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ......
ചാർളി എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. ചാർളിയിലെ 'ഡേവിഡ്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് രാധാകൃഷ്ണൻ ചക്യാട്ട് ശ്രദ്ധേയനാവുന്നത്. ......
വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന നടിയുടെ പരാതിയിൽ കന്നഡ നടൻ അറസ്റ്റിൽ. കന്നട ഹാസ്യതാരമായ മദേനൂർ മനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.......
കമൽഹാസനും, ചിമ്പുവും ആദ്യമായി ഒന്നിച്ചഭിനയിച്ചിരിക്കുന്ന ചിത്രമാണ് 'തഗ് ലൈഫ്'. മണിരത്നം സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ജൂൺ 5-ന് തിയേറ്ററുകളിൽ എത്താനിരിക്കുകയാണ്. അതിനോടനുബന്ധിച്ച് ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ ജോലികൾ തകൃതിയായി പുരോഗമിക്കുകയാണ്. ......
സിനിമാസ്വാദകരുടെയും സുഹൃത്തുകളുടെയും സ്നേഹത്തിനും ആശംസകൾക്കും നടൻ മോഹൻലാൽ നന്ദി പറഞ്ഞു. 65-ാം പിറന്നാൾ ലളിതമായി ആഘോഷിച്ച അദ്ദേഹം, എമ്പുരാൻ, തുടരും എന്നീ ഹിറ്റ് സിനിമകളുടെ സന്തോഷവും പങ്കുവച്ചു.
സുഹൃത്തും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ വീട്ടിലായിരുന്നു കേക്ക് മുറിച്ച് നടന്ന ചെറിയ ആഘോഷം. ......